
ചാർക്കോൾ ഡ്രോയിങ്ങിൽ വിസ്മയം തീർത്ത് വിസ്മയ ക്ഷേമൻ
പറവൂർ സ്വദേശിയായ വിസ്മയയുടെ ഇൻസ്റ്റാഗ്രാം പ്രൈഫൈലിലെത്തുന്നവർ ഒരു പോസ്റ്റെങ്കിലും ലൈക് ചെയ്യാതെ പോവില്ല. മനോഹരം എന്ന് പറഞ്ഞു പോവും. അങ്ങനെ പറഞ്ഞവരിൽ നിരവധി കഴിവുറ്റ കലാകാരൻമാർ പോലുമുണ്ട്.





ഡ്രോയിങ് പഠിച്ചിട്ടില്ലെങ്കിലും താല്പര്യം കൊണ്ട് ചാർക്കോൾ ഡ്രോയിങ് മികച്ച രീതിയിൽ ചെയ്യുന്ന വിസ്മയ ഒരു എംബിഎ രണ്ടാം വർഷ വിദ്യാർഥിയാണ്.

പെൻസിലിനേക്കാൾ റിയാലിറ്റി തോന്നിപ്പിക്കാൻ ചാർക്കോളിന് കഴിയും. എന്നാൽ സമയും അധ്വാനവും കൂടുതൽ വേണ്ടിവരുമെന്നതിനാൽ പൊതുവെ ആരും ഈ രംഗത്തേക്ക് കടന്നുവരാറില്ല. താല്പര്യവും അതിനോടുള്ള ഇഷ്ടവുമാണ് തന്നെ ഈ രംഗത്തേക്ക് കൊണ്ടുവന്നതെന്ന് വിസ്മയ പറയുന്നു.





ചിത്രങ്ങൾ ഇനിയും മികച്ചതാക്കുവാനുള്ള വിസ്മയയുടെ ശ്രമങ്ങളിൽ കൂട്ടായി അച്ഛൻ ക്ഷേമനും അമ്മ രാജിയും ഉണ്ട്.
1 Comment
സൂപ്പർ 👌🏻👌🏻♥️♥️