x
Paravur Deals
ഫോട്ടോഗ്രാഫി തൊഴിലാക്കുവാൻ ആഗ്രഹിക്കുന്നവരോട് – ഫ്രീലാൻസ് ഫോട്ടോഗ്രാഫർ രാജുവിന് പറയാനുള്ളത്

ഫോട്ടോഗ്രാഫി തൊഴിലാക്കുവാൻ ആഗ്രഹിക്കുന്നവരോട് – ഫ്രീലാൻസ് ഫോട്ടോഗ്രാഫർ രാജുവിന് പറയാനുള്ളത്

ഫോട്ടോഗ്രാഫി രംഗത്ത് 10 വർഷത്തിലേറെയായി പ്രവർത്തിച്ചുവരുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫറാണ് രാജു റാം. ഫോട്ടോഗ്രഫി രംഗത്തേക്ക് കടന്നുവരുന്ന പുതിയ തലമുറക്കായുന്ന അറിവുകൾ പങ്കുവയ്ക്കുകയാണ് രാജു ഇവിടെ.

ഈ രംഗത്തേക്ക് കടന്നുവരുന്നത് കൂടുതലും ക്രിയേറ്റിയുള്ളവരായിരിക്കും. കാഴ്ചകളെ ഏറ്റവും മനോഹരമായി കാണുവാനും അവ ഏറ്റവും മികച്ച കോണിൽനിന്നും ഒപ്പിയെടുക്കാൻ സാധിയ്കുന്നവരും ആയിരിക്കും ഫോട്ടോഗ്രാഫർമാർ. എന്നാൽ ഇന്നത്തെകാലത്ത് എന്തെങ്കിലും ഒന്ന് തുടങ്ങണമല്ലോ എന്ന് കരുതി ഈ രംഗത്തേക്ക് കടന്നുവരുന്നവരുണ്ട്. അങ്ങനെയുള്ളവർക്ക് അധികകാലം ഈ ഇൻഡസ്ട്രിയിൽ പിടിച്ചുനിൽക്കാനാവില്ല . പ്രത്യേകിച്ച് AI (Artificial intelligence) പിടിമുക്കുന്ന ഈ കാലത്ത് ഏറ്റവും അപ്ഡേറ്റ് ആയി നിൽക്കുക എന്നത് പ്രധാനമാണ്. നിലവിലെ ഏറ്റവും മികച്ച ക്യാമറ, അനുബന്ധ ഉപകരണങ്ങൾ എന്നിവ പ്രൊഫെഷണൽ ഫോട്ടോഗ്രാഫി രംഗത്ത് നിൽക്കുന്നവർക്ക് വേണമെന്നും രാജു പറയുന്നു.

ഫോട്ടോഗ്രാഫി തന്നെ വിവിധ തരത്തിൽ ഉണ്ട്. Wedding photography, Food photography, Product photography, Ads എന്നിവ. അതിൽ തൻ്റെ അഭിരുചിക്കനുസരിച്ചുള്ളത് ആയിരിക്കും ഓരോ ഫോട്ടോഗ്രാഫറും തിരഞ്ഞെടുക്കുക. ആ രംഗത്ത് പ്രാഗൽഭ്യം നേടുക എന്നതിലുപരി എന്നും ലൈം ലൈറ്റിൽ നിൽക്കുക എന്നതും പ്രധാനമാണ്. സോഷ്യൽ മീഡിയ വഴി ചെയ്ത വർക്കുകൾ ഭംഗിയായി അവതരിപ്പിക്കാനും അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും അറിയേണ്ടതുണ്ട്. കൂടാതെ ബന്ധങ്ങൾ വളർത്തിയെടുക്കാനും അവ നിലനിർത്താനും കഴിയണം. പരസ്യങ്ങളിൽ നിന്ന് വരുന്നതിനേക്കാളും വർക്കുകൾ പലർക്കും സൗഹൃദങ്ങളിൽ നിന്നും ബന്ധങ്ങളിൽ നിന്നുമാണ് ലഭിക്കുന്നത്. വെഡിങ് ഫോട്ടോഗ്രഫി കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങി കൂടുതൽ വരുമാനം നേടുവാനുള്ള ഒരു മാർഗമാണ്. ഇന്ന് ഒരു വെഡിങ് വർക്ക് എന്നത് Prewedding Shoot, Wedding Photography & Videography, Post wedding moments എല്ലാം അടങ്ങിയ പാക്കേജ് ആണ്. ഫോട്ടോഗ്രഫിയിൽ വ്യത്യസ്‍തതകളും പുതുമയും കൊണ്ടുവരാനായാൽ അത് നിങ്ങൾക്ക് മികച്ച ഒരു ഭാവി വാഗ്ദാനം ചെയ്യും.

Creativity, Responsibility, Hard work & Marketing എന്നിവയാണ് രാജു ഈ രംഗത്ത് വേണ്ടതായി കാണുന്ന അത്യാവശ്യ കാര്യങ്ങൾ.

Raju Ram, North Paravur

Ph: +91 99952 99472

Leave a Reply

Your email address will not be published. Required fields are marked *