x
Paravur Deals
കേരളത്തിൽ EV Charging Station ഒരു മികച്ച ഇൻവെസ്റ്റ്മെന്റ് ഓപ്‌ഷൻ ആകുന്നതെങ്ങനെ?

കേരളത്തിൽ EV Charging Station ഒരു മികച്ച ഇൻവെസ്റ്റ്മെന്റ് ഓപ്‌ഷൻ ആകുന്നതെങ്ങനെ?

നമ്മുടെ സർക്കാർ അടക്കം ഇലക്ട്രിക്ക് സാങ്കേതിക വിദ്യയ്ക്ക് പുറകെയുള്ള ഈ കാലഘട്ടത്തിൽ നമുക്ക് ഭാവിയിലേക്ക് ഒരു നിക്ഷേപം നടത്താം. എത്രവേഗം ആരംഭിക്കുന്നുവോ, അത്രയും വേഗം ആദായവും ലഭിച്ചു തുടങ്ങും.

ഇലക്ട്രിക്ക് ചാർജിങ് ഫ്രാഞ്ചൈസി ഇന്ന് വളരെ എളുപ്പത്തിൽ ലഭ്യമാണ്. .ഇതിനുവേണ്ടിയുള്ള ആവശ്യക്കാരും ദിനംപ്രതി വർധിച്ചുവരുന്നു .ദിവസേനെ നിരത്തിലിറങ്ങുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം ഇതിനെ സാധുകരിക്കുന്നു.

ഇപ്പോൾ ഇൻവെസ്റ്റ് ചെയ്യുന്നവർക്ക് തീർത്തും ഇതൊരു സുവർണാവസരമാണ്. കാരണം ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖലയാണ് ഇന്ത്യയ്ക്ക് ഉള്ളത്. കൂടാതെ ഇ-വാഹൻ പോർട്ടൽ അനുസരിച്ചു, കഴിഞ്ഞ 3 വർഷത്തിനിടെ 517322 ഇലക്ട്രിക്ക് കാറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശരിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാഞ്ഞിട്ടുപോലും നാളെയുടെ കാര്യത്തിൽ ഇനിയും നമ്മൾ സംശയിക്കേണ്ടതുണ്ടോ?

ഇന്ന് പൊതു സ്ഥലങ്ങളിലും ,മാളുകളിലും ,സ്വകാര്യ സ്ഥാപങ്ങളിൽ വരെയും EV ചാർജിങ് സ്റ്റേഷൻ ഇൻസ്റ്റാളേഷൻ നടക്കുന്നുണ്ട് .ഇത്തരം സ്റ്റേഷനുകളിൽ ഉപയോഗിക്കുന്നതിന് മണിക്കൂർ നിരക്കിലാണ് പണമീടാക്കുന്നത് .ഇന്ത്യയിൽ ഇന്ന് ഇതിന് സർക്കാർ സംവിധാനങ്ങൾ നൽകുന്ന പ്രോത്സാഹനം വളരെ വലുതാണ്.

ഇലക്ട്രിക്ക് ചാർജിങ് സ്റ്റേഷൻ എന്നാൽ ഇന്ധനവാഹനങ്ങൾക്ക് പെട്രോൾ പമ്പ് എന്നപോലെയാണ്. 2 ,4 ചക്ര ഇലക്ട്രിക്ക് വാഹനങ്ങൾ റീചാർജ് ചെയ്യാൻ കഴിയുന്ന തരത്തിൽ ആണ് ഇത് രൂപകൽപ്പന ചെയ്യുന്നത്. .ഈ ചാർജിങ് സ്റ്റേഷൻ വാഹനങ്ങൾക്ക് അതിവേഗ ചാർജിങ് വാഗ്ദ്ധാനം ചെയ്യുന്നു.

എന്തുകൊണ്ട് EV -ഇലക്ട്രിക്ക് ചാർജിങ് സ്റ്റേഷൻ ഫ്രാഞ്ചൈസി തുടങ്ങണം ?

1 . ഇന്ത്യയുടെ ഭാവി ഇനി ചലിക്കുന്നത് ഇലക്ട്രിക്ക് മോട്ടോറുകളിലൂടെ ആവും .സമീപ വർഷങ്ങളിലെ കണക്കുകൾ അത് അടിവരയിടുന്നു .

2 .ചാർജിങ് സ്റ്റേഷനുകൾ അതിവേഗ ചാർജിങ് വാഗ്ദ്ധാനം ചെയ്യുന്നത് കൊണ്ട് തന്നെ ഹോട്ടലുകൾ ,മാളുകൾ ,വിനോദസഞ്ചാരകേന്ദ്രങ്ങൾ ,ചെറുകിട വൻകിട ബിസിനെസ്സുകൾ ,മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ആളുകൾ ഇവ ആശ്രയിക്കാൻ തുടങ്ങിയിരിക്കുന്നു. അത്കൊണ്ടുതന്നെ വരും വർഷങ്ങളിൽ ഇത് മികച്ച ഇൻവെസ്റ്റ്മെന്റ് ഓപ്ഷൻ ആണെന്നും മികച്ച ആദായം നൽകുമെന്നുംവിലയിരുത്തപ്പെടുന്നു.

മികച്ച രീതിയിൽ ചെറിയ ഒരു ചാർജിങ് സ്റ്റേഷൻ ഒരുക്കുന്നതിന് 3 ലക്ഷം ലക്ഷം രൂപയോളമാണ് ചിലവ് വരിക. മികച്ച സൗകര്യങ്ങളോടു കൂടി കൂടുതൽ സ്ഥല സൗകര്യത്തോടെയും ആരംഭിക്കണമെന്നുണ്ടെങ്കിൽ തുക ഉയരും .ഏകദേശം പെട്രോൾ പമ്പ് ആരംഭിക്കണമെങ്കിൽ 20-30 ലക്ഷം രൂപ വരും .അതുകൊണ്ട് EV ചാർജിങ് സ്റ്റേഷൻ പുതുതായി എന്തെങ്കിലും ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് മികച്ച ആശയമാണ്‌. ഇതിനെപ്പറ്റി കൂടുതൽ അറിയണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ രംഗത്ത് പ്രവർത്തിക്കുന്ന CAPGO TECHNO SOLUTIONS എന്ന കമ്പനിയുമായി ബന്ധപ്പെടാം .

Mary Soniya, Capgo Techno Solutions – +91 98950 77711